വനിതാ മതിലിന്റെ സംഘാടക സമിതിയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും. ഇന്നലെ തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് രമേശ് ചെന്നിത്തലയെ സംഘാടക സമിതിയിൽ ഉൾപ്പെടുത്തിയത്. എന്നാൽ തന്നെ ഉൾപ്പെടുത്തിയത് ആരോട് ചോദിച്ചിട്ടാണെന്നും ഇത് മര്യാദകേടാണ് എന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.